a
സി. പി.ഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗോവിന്ദ പൻസാരെ രക്തസാക്ഷി ദിനത്തിൽ നടന്ന മതനിരപേക്ഷ സംരക്ഷണ സദസ്സ് കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: സി.പി.ഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗോവിന്ദ പൻസാരെ രക്തസാക്ഷി ദിനത്തിൽ മതനിരപേക്ഷ സംരക്ഷണ സദസ് നടത്തി. കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സജിലാൽ, ആർ. കിരൺ ബോധി, ജഗദമ്മ, അഡ്വ. ചക്കുവരയ്ക്കൽ ചന്ദ്രൻ, എൻ. പങ്കജരാജൻ, ഷിജുകുമാർ, എന്നിവർ സംസാരിച്ചു. നെടുവത്തൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ. മുരളീധരൻ സ്വാഗതവും ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. അനിൽകുമാർ നന്ദിയും പറഞ്ഞു.