thaufek

പത്തനാപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവെത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. പത്തനാപുരം നടുമുരുപ്പ് പള്ളിവടക്കേതിൽ തൗഫീഖാണ് (25) അറസ്റ്റിലായത്. തമിഴ്‌നാട്, തെന്മല എന്നിവിടങ്ങളിൽ നിന്നുമെത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിച്ച് വരുകയായിരുന്നു. മൂന്നാഴ്ച മുമ്പ് കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന് ഗൃഹനാഥനെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിലെ മുഖ്യ പ്രതിയായ നടുമുരുപ്പ് വേങ്ങവിള വീട്ടിൽ അൽ ഫഹദിനെ (24) അറസ്റ്റ് ചെയ്തപ്പോഴാണ് സംഘ നേതാവായ തൗഫീഖിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് തൗഫീഖിനെ പിൻതുടർന്ന പൊലീസ് തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. വാഴപ്പാറയിൽ ഗൃഹനാഥനെ മർദ്ദിച്ച കേസിൽ തൗഫീഖ് മൂന്നാം പ്രതിയാണ്.