പുനലൂർ: തെന്മല ഡാം റോഡിലെ രണ്ടാം വളവിൽ പാർശ്വഭിത്തിയിൽ കണ്ടെയ്നർ ലോറി ഇടിച്ചു കയറി ഒന്നര മണിക്കൂർ ഗതാഗതം നിലച്ചു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന കണ്ടെയ്നർ തെന്മല ഡാം റോഡിലെ രണ്ടാം വളവിൽ എത്തിയെങ്കിലും വാഹനത്തിന്റെ വലിപ്പം മൂലം വളവ് തിരിയാതെ സമീപത്തെ സംരക്ഷണഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ തെന്മല പൊലീസ് ക്രെയിൻ ഉപയോഗിച്ചു ലോറി ഉയർത്തി മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.