നാലാം ഘട്ടത്തിന്റെ വിശദ പദ്ധതി രേഖ സമർപ്പിച്ചു
കൊല്ലം: ആശ്രാമം മൈതാനത്ത് നിന്ന് തുടങ്ങി തോപ്പിൽകടവിൽ അവസാനിക്കുന്ന ലിങ്ക് റോഡിന്റെ മൂന്നാം ഘട്ടത്തിലെ ഫ്ലൈ ഓവർ തൂണുകളുടെ നിർമ്മാണം പൂർത്തിയായി. കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നാരംഭിച്ച് ഓലയിൽ കടവിലെത്തുന്ന മൂന്നാം ഘട്ടത്തിൽ ഫ്ലൈ ഓവറിനായി 40 തൂണുകളാണ് നിർമ്മിച്ചത്. കരയിലൂടെ 80.40 മീറ്ററും പിന്നീട് അഷ്ടമുടിക്കായലിന് മുകളിലൂടെ 1004 മീറ്റർ മേൽപ്പാലവുമായാണ് മൂന്നാം ഘട്ടത്തിന്റെ റോഡ് പോകുന്നത്. മേൽപ്പാലത്തിന് ഉൾപ്പെടെ 11.1 മീറ്റർ വീതിയുണ്ട്. 102.43 കോടി രൂപയാണ് നിർമ്മാണ ചെലവ്.
30 മാസമായിരുന്നു നിർമ്മാണക്കാലാവധിയെങ്കിലും സമയപരിധിക്കുള്ളിൽ പൂർത്തിയാകാത്തതിനാൽ മേയ് 11 വരെ സമയം നീട്ടി നൽകിയിരിക്കുകയാണ്.
ഓലയിൽ കടവിൽ നിന്നാരംഭിച്ച് തേവള്ളി വഴി തോപ്പിൽകടവ് വരെ 1765.60 മീറ്റർ ദൈർഘ്യം വരുന്ന നാലാം ഘട്ടത്തിന്റെ നിർമ്മാണത്തിനായി 150 കോടിയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന നാലാം ഘട്ടത്തിനായി 185 കോടിയുടെ വിശദ പദ്ധതി രേഖ പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ചിട്ടുണ്ട്. ഇതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് നിർമ്മാണം ആരംഭിക്കും.
നഗരത്തിലെ വാഹനത്തിരക്കൊഴിയും
ലിങ്ക് റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കൊല്ലത്തിന്റെ ഗതാഗതക്കുരുക്കഴിയും. ചിന്നക്കട, താലൂക്ക് കച്ചേരി ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, കളക്ടറേറ്റ് എന്നിവിടങ്ങളിലെ തിരക്കിന് വലിയ തോതിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ദേശീയപാത വഴി വരുന്നവർക്ക് കൊല്ലം നഗരത്തിന്റെ തിരക്കിൽ അകപ്പെടാതെ ലിങ്ക് റോഡ് വഴി പോവാം.
മേൽപ്പാലമേറി ടൂറിസ്റ്റുകൾ വരും
നിർമ്മാണം പൂർത്തിയാകുന്നതോടെ അഷ്ടമുടി കേന്ദ്രീകരിച്ചുള്ള ടൂറിസം സാദ്ധ്യതകളേറുമെന്നാണ് പ്രതീക്ഷ. കിലോമീറ്ററുകൾ ദൈർഘ്യമുള്ള മേൽപ്പാലങ്ങളിലൂടെ അഷ്ടമുടിയുടെ ഭംഗി ആസ്വദിക്കാൻ സ്വദേശികളും വിദേശികളും കൂടുതലെത്തുന്നത് കൊല്ലത്തിന്റെ ടൂറിസം വരുമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
രണ്ടിടത്ത് ഇടറോഡുകളുമായി ബന്ധിപ്പിക്കും
തേവള്ളിയിലെ മിൽമ ഡയറിയുടെ സമീപത്തെ ഇടറോഡും ഓലയിൽകടവിലെ ഇടറോഡും ഫ്ലൈ ഓവറുമായി ബന്ധിപ്പിക്കും. ഹൈസ്കൂൾ ജംഗ്ഷൻ, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇടറോഡുകളിലൂടെ മേൽപ്പാലത്തിലെത്താം.
ആശ്രാമം മൈതാനത്ത് നിന്നാരംഭിച്ച് ആനന്ദവല്ലീശ്വരത്തിനടുത്ത് തോപ്പിൽക്കടവിലെത്തുന്ന തരത്തിലാണ് ലിങ്ക് റോഡിന്റെ ഘടന.
ആകെ 3.6 കിലോമീറ്റർ ദൈർഘ്യം
ആശ്രാമം മൈതാനത്ത് നിന്ന് കെ.എസ്.ആർ.ടി സ്റ്റാന്റ് വരെ 750 മീറ്റർ ദൂരവും 20 മീറ്റർ വീതിയുമുള്ള റോഡ് രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തീകരിച്ചത്.
കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നാരംഭിച്ച് ഓലയിൽ കടവിലെത്തുന്നതാണ് മൂന്നാം ഘട്ടം.
മൂന്നാം ഘട്ടത്തിൽ കരയിലൂടെ 80.40 മീറ്ററും അഷ്ടമുടിക്കായലിന് മുകളിലൂടെ 1004 മീറ്റർ മേൽപ്പാലവുമുണ്ട്.
ഓലയിൽ കടവിൽ നിന്നാരംഭിച്ച് തേവള്ളി വഴി തോപ്പിൽക്കടവിൽ അവസാനിക്കുന്ന നാലാം ഘട്ടത്തിന് 1765.60 മീറ്റർ ദൈർഘ്യം
നാലാം ഘട്ടത്തിനായി 150 കോടി അനുവദിച്ചിരുന്നു. 185 കോടിയുടെ വിശദ പദ്ധതി രേഖ പി.ഡബ്ലിയു.ഡി സമർപ്പിച്ചു.
നാലാം ഘട്ടം നിർമ്മാണത്തിനായി 185 കോടി രൂപയുടെ വിശദ പദ്ധതി രേഖ ധനകാര്യ വകുപ്പിന് സമർപ്പിച്ചു. അനുമതി കിട്ടുന്ന മുറയ്ക്ക് കരാറിലേക്ക് കടക്കും"
എം.എസ്. ശ്രീജ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ, പി.ഡബ്ലിയു.ഡി ബ്രിഡ്ജസ് വിഭാഗം
ഫ്ലൈ ഓവറിനായി 40 തൂണുകളാണ് നിർമ്മിച്ചത്
കരയിലൂടെ 80.40 മീറ്ററും പിന്നീട് അഷ്ടമുടിക്കായലിന് മുകളിലൂടെ 1004 മീറ്റർ മേൽപ്പാലവുമായാണ് മൂന്നാം ഘട്ടത്തിന്റെ റോഡ് പോകുന്നത്
മേൽപ്പാലത്തിന് ഉൾപ്പെടെ 11.1 മീറ്റർ വീതിയുണ്ട്. 102.43 കോടി രൂപയാണ് നിർമ്മാണ ചെലവ്.