karayil-aneesh
ചവറ അരിനല്ലൂർ എസ്.എൻ.ഡി.പി ശാഖയുടെ പ്രതിഷ്ഠാ വാർഷികത്തിൽ ചവറ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് സംസാരിക്കുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്. രാധാകൃഷ്ണൻ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, അരിനല്ലൂർ ശാഖ പ്രസിഡന്റ് രാജൻ അമ്പാടി, സെക്രട്ടറി റ്റി. രാജേന്ദ്രൻ, സുധാകരൻ, ശോഭനൻ എന്നിവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം 557-ാം നമ്പർ അരിനല്ലൂർ ശാഖയിലെ ഗുരുദേവ മന്ദിരത്തിന്റെ 34-ാം വാർഷികം വിപുലമായി സംഘടിപ്പിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജൻ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. ശാഖാപരിധിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആറ് പേർക്ക് അരിനല്ലൂർ സഞ്ജയൻ ഏർപ്പെടുത്തിയ സാമ്പത്തിക സഹായം യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ശശി ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗം സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ടി. രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു. പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി നിർമ്മാല്യദർശനം, ശാന്തിഹവനം, കലശപൂജ, കലശാഭിഷേകം, ഗുരുപുഷ്പാഞ്ജലി, അദ്ധ്യാത്മിക പ്രഭാഷണം, സമൂഹസദ്യ എന്നിവയും നടന്നു.