seminar
കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ മത്സ്യമേഖല, പ്രശ്നങ്ങളും സാദ്ധ്യതകളും എന്ന വിഷയത്തിൽ ചവറയിൽ നടന്ന സെമിനാർ ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

ചവറ: വളത്തിനും മറ്റുമായി ചെറു മത്സ്യങ്ങളെ പിടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ മത്സ്യമേഖല, പ്രശ്നങ്ങളും സാദ്ധ്യതകളും എന്ന വിഷയത്തിൽ ചവറയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യ സമ്പത്തിന്റെ സംരക്ഷണമാണ് പ്രധാനം. ചെറു മത്സ്യങ്ങൾ ഒരു മാസം കടലിൽ കിടന്നാൽ മൂന്നിരട്ടിയാണ് വളർച്ച. ഇത് മനസിലാക്കാത്തവരാണ് ചെറു മത്സ്യങ്ങളെ പിടികൂടുന്നത്. ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ മൂന്നര വർഷം കൊണ്ട് കഴിഞ്ഞു. ഉൾനാടൻ മത്സ്യ സമ്പത്ത് വർദ്ധിപ്പിച്ചാൽ ഇവിടെ തൊഴിലവസരങ്ങളുമുണ്ടാകും. സാമ്പത്തിക ഉൽപ്പാദന രംഗത്ത് ഇടപെടാൻ കർഷക സംഘം പ്രവർത്തകർക്ക് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. കർഷക സംഘം ഏരിയാ പ്രസിഡന്റ് പി.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. വിക്രമ കുറുപ്പ് സ്വാഗതം പറഞ്ഞു. സെന്റർ ഫോർ എക്സലൻസ് ഇൻ ബിലോ സീ ലെവൽ ഫാർമർ ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ വിഷയം അവതരിപ്പിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ട്രഷർ ജി. ബൈജു, കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം ആർ. സുരേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. വിജയധരൻ പിള്ള നന്ദി പറഞ്ഞു.