knpy
ശിവഗിരിമഠം ഗുരുധർമ്മപ്രചാരണ സഭയുടെ നേതൃത്വത്തിൽ നടന്ന ശിവരാത്രി സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് .സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കരുനാഗപ്പള്ളി - ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ അരിവിപ്പുറം ശിവപ്രതിഷ്ഠയുടെ 132-ാം വാർഷികത്തോടനുബന്ധിച്ച് ശിവരാത്രിസമ്മേളനം സംഘടിപ്പിച്ചു. ഗുരുധർമ്മപ്രചാരണസഭ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. സഭാകേന്ദ്ര കമ്മിറ്റി അംഗം ടി.കെ. സുധാകരൻ ശിവരാത്രി സന്ദേശം നൽകി. മാതൃവേദി പ്രസിഡന്റ് ലേഖാ ബാബു ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആർ. ഹരീഷ്, ബി.എൻ. കനകൻ, വി. ചന്ദ്രാക്ഷൻ, തയ്യിൽ തുളസി, സജീവ് സൗപർണിക, കെ. സുധാകരൻ, ശിവരാമൻ മഠത്തിൽകാരാഴ്മ, എ.ജി. ആസാദ്, ശാന്താ ചക്രപാണി, സുഭദ്രാ ഗോപാലകൃഷ്ണൻ, സുധടീച്ചർ, പ്രസന്ന, നളിനി വേലായുധൻ എന്നിവർ പ്രസംഗിച്ചു.