കൊല്ലം: ഈ മാസം 29 വരെ നടക്കുന്ന കൊല്ലം വ്യാപാരോത്സവത്തിന്റെ ഏഴാമത് മിനി നറുക്കെടുപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം മേഖലയുടെ നേതൃത്വത്തിൽ പാരിപ്പള്ളി ടൗണിൽ നടത്തി. ജി.എസ്.ജയലാൽ എം.എൽ.എ നറുക്കെടുത്തു.
ജില്ലാ ഭരണകൂടത്തിന്റെയും ചില സ്പോർട്സ് കൗൺസിലിന്റെയും ടൂറിസം ഫിഷറീസ് ഡിപ്പാർട്ടുമെന്റുകളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വ്യാപാരോത്സവം ട്വന്റി 20 നടക്കുന്നത്.
പാരിപ്പള്ളിയിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ പ്രസിഡന്റും വ്യാപാരോത്സവം ചെയർമാനുമായ എസ്.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ അസി.സിറ്റി പോലീസ് കമ്മിഷണർ ജോർജ്ജ് കോശി മുഖ്യപ്രഭാഷണം നടത്തി.കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം മേഖലാ പ്രസിഡന്റും ഗാന്ധി പീസ് പുരസ്‌കാര ജേതാവുമായ ബി.പ്രേമാനന്ദിന്റെയും സെക്രട്ടറി രാജൻ കുറുപ്പിന്റെയും നേതൃത്വത്തിൽ അതിഥികളെ ആദരിച്ചു. കെ .വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറർ എസ്. കബീർ,കൊട്ടിയം മേഖലാ ട്രഷറർ എസ്. പളനി, ജില്ലാ സെക്രട്ടറിമാരായ എ. അൻസാരി, ടി.എം.എസ്.മണി, ഹോട്ടൽ ആൻറ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, പാരിപ്പള്ളി യൂണിറ്റ് ജനറൽ സെക്രട്ടറി എം.എ.സത്താർ, ട്രഷറർ രാജു എന്നിവർ ആശംസകൾ അർപ്പിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും, കൊട്ടിയം മേഖല പ്രസിഡന്റുമായ ബി. പ്രേമാനന്ദ് സ്വാഗതവും ജില്ലാ സെക്രട്ടറിയും കൊട്ടിയം മേഖല സെക്രട്ടറിയുമായ രാജൻ കുറുപ്പ് നന്ദിയും പറഞ്ഞു.
ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികളായ ഗിരീഷ് കരിക്കട്ടഴികം, രാധാകൃഷ്ണപിള്ള, സുകേശ്, ശശിധരൻ ഷാനവാസ്, അനിൽ സോമൻ, വിജയ ചന്ദ്രൻ, ഹരിദാസ് രഞ്ജൻ, ഗോപാലകൃഷ്ണപിള്ള എന്നിവരും പങ്കെടുത്തു.
ഒരോ നറുക്കെടുപ്പിലും ഭാഗ്യശാലികളായ പത്തുപേർക്ക് വിലയേറിയ സമ്മാനങ്ങളും യോഗത്തിൽ ആദ്യാവസാനം വരെ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ 22 സമ്മാനങ്ങൾ കൊട്ടിയം മേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുന്തലത്താഴം യൂണിറ്റ് എക്സിക്യൂട്ടിവ് മെമ്പർ ഷിബു റാവുത്തറിന്റെ നേതൃത്വത്തിൽ ഗാനമേള നടത്തി.
മാർച്ച് ഒന്നിന് കൊല്ലം ബീച്ചിൽ നടക്കുന്ന മെഗാ നറുക്കെടുപ്പിൽ ഒന്നു മുതൽ മൂന്നു വരെയുള്ള 10 വരെയുള്ള ഭാഗ്യശാലികൾക്ക് 25 പവൻ, 10 പവൻ, 5 പവൻ നൽകും. തുടർന്നുള്ള ഏഴു സ്ഥാനക്കാർക്ക് ഒരു പവൻ വീതവും നൽകും. ആദ്യ മൂന്നു സമ്മാനങ്ങൾക്ക് അർഹരായ കൂപ്പണുകൾ വിതരണം ചെയ്ത വ്യാപാരികൾക്ക് ഒരു പവൻ വീതം നൽകും. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ യോഗം ഉദ്‌ഘാടനം ചെയ്യും. വിവിധ കലാപരിപാടികളും ഉണ്ടാകും.