കരുനാഗപ്പള്ളി: ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയായ മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. സാംസ്കാരിക നായകനും സി.പി.ഐ ദേശീയ നേതാവുമായിരുന്ന ഗോവിന്ദ് പൻസാരയുടെ രക്തസാക്ഷി ദിനത്തിൽ സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതനിരപേക്ഷ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും സംഘപരിവാർ ശക്തികളിൽ നിന്നും വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഇതിനെതിരെ ജനങ്ങൾ ശക്തമായ പ്രതിരോധ നിര തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ. കെ.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. രാജീവൻ കപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജെ. ജയകൃഷ്ണപിള്ള, ഡോ. വള്ളിക്കാവ് മോഹൻദാസ്, വിനോദ് വൈശാഖ്, ജോസഫ് വിൻസൺ തുടങ്ങിയവർ സംസാരിച്ചു.