ഓടനാവട്ടം: വെളിയം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ജപ്പാൻ കുടിവെള്ള പദ്ധതി വൈകിപ്പിക്കുന്നതിനെതിരെ വ്യാപക പരാതി. ജല വിഭവ, പൊതുമരാമത്ത് വകുപ്പുകളുടെ അനാസ്ഥ മൂലമാണ് പദ്ധതി നടപ്പാവാത്തതെന്ന് ഓടനാവട്ടം പൗരസമിതി ആരോപിച്ചു. വാപ്പാല നിന്ന് ഓടനാവട്ടം വരെ 400 മീറ്റർ റോഡ് മുറിച്ച് പൈപ്പിടുന്നതിന് വേണ്ടിവരുന്ന തുക സംബന്ധിച്ചുള്ള തർക്കമാണ് പദ്ധതി നീണ്ട് പോകാൻ കാരണം. ജപ്പാൻകുടിവെള്ളപദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് ഓടനാവട്ടം പൗരസമിതി പ്രസിഡന്റ് എം. കുഞ്ഞച്ചൻ പരുത്തിയറയും ആർ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം വെളിയം ഉദയകുമാറും ആവശ്യപ്പെട്ടു.