കൊല്ലം: ബിഷപ്പ് ബെൻസിഗർ കോളേജ് ഒഫ് നഴ്‌സിംഗിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുമുല്ലവാരം സെന്റ് ജോൺസ് യു.പി സ്കൂളിൽ നടക്കുന്ന നാല് ദിവസത്തെ സഹവാസ ക്യാമ്പ് 'തനിമ 2020' കോളേജ് മാനേജർ ഫാ. ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. ശക്തികുളങ്ങര വാർഡ് കൗൺസിലർ എസ്. ജയൻ അദ്ധ്യക്ഷത വഹിച്ചു.
തിരുമുല്ലവാരം സെന്റ് ജോൺസ് യു.പി സ്കൂൾ എച്ച്.എം സിസ്റ്റർ ഷീജ മേരി, കോളേജ് വൈസ് പ്രിൻസിപ്പൽ എസ്. ആനന്ദ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് രാജു, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വോളന്റിയർ ലീഡർ വർഷ വർഗീസ് നന്ദി പറഞ്ഞു.
ഇന്ന് മുതൽ 24 വരെ രക്തദാന ക്യാമ്പ്, രക്തഗ്രൂപ്പ് നിർണയം, സ്ത്രീകൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്, ജീവിതശൈലീരോഗ ബോധവൽക്കരണം, സ്കൂൾ കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്, ശുചിത്വ പരിപാടി എന്നിവ നടക്കും.