കുണ്ടറ: ഗോവിന്ദ് പൻസാരെയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സി.പി.ഐ ദേശവ്യാപകമായി സംഘടിപ്പിച്ച മതനിരപേക്ഷ സംഗമത്തിന്റെ ഭാഗമായി കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കട ജംഗ്ഷനിൽ നടന്ന സംഗമം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, കാഥികൻ കുണ്ടറ സോമൻ, സംഘാടക സമിതി സെക്രട്ടറി ആർ. ഓമനക്കുട്ടൻപിള്ള എന്നിവർ സംസാരിച്ചു. കുണ്ടറയിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ ഡി. സാംസൺ, കാഥികൻ കുണ്ടറ സോമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.