hotel
ഹോട്ടൽ ഗ്രീൻ ഫോർട്ട്

ശാസ്താംകോട്ട: ശാസ്താംകോട്ട ഭരണിക്കാവിലെ ആഡംബര ഹോട്ടൽ സമുച്ചയമായ ഹോട്ടൽ ഗ്രീൻ ഫോർട്ട് നാളെ വൈകിട്ട് അഞ്ചിന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. ഫാമിലി റെസ്റ്റോറന്റ് കൊടിക്കുന്നിൽ സുരേഷ് എം.പിയും സ്പെഷ്യാലിറ്റി റെസ്റ്റോറന്റ് കെ. സോമപ്രസാദ് എം.പി യും ഉദ്ഘാടനം ചെയ്യും. ബാൻക്വറ്റ് ഹാൾ ഉദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ നിർവഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കു. എം.എൽ.എമാരായ പി. ഐ ഷാ പോറ്റി, ആർ. രാമചന്ദ്രൻ, ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.
എല്ലാവിധ ആധുനിക സൗകര്യങ്ങളുമായാണ് ഗ്രീൻ ഫോർട്ട് തുറക്കുന്നത്. സ്യൂട്ട് റൂം, ഡീലക്സ് റൂം, ഡിഫറന്റ്ലി ഏബിൾഡ് റൂം എന്നിവയും ലഭ്യമാണ്.
ബിസിനസ് ആവശ്യത്തിനു താമസിക്കുന്നവർക്കുള്ള ബിസിനസ് സെന്റർ, ആധുനിക വാർത്താ വിനിമയ സംവിധാനം, ടെലിഫോൺ , ഇൻ റൂം ഡൈനിംഗ്, സെയ്ഫ് ലോക്കർ, അയണിംഗ് ഫ്രിഡ്ജ് , കോഫി ടീ മേക്കർ , ഹെയർ ഡ്രൈയർ സൗകര്യം,​ തനത് കേരളാ ഭക്ഷണമടക്കമുള്ള ഇന്ത്യൻ, കോണ്ടിനന്റൽ, ചൈനീസ് വിഭവങ്ങൾ ലഭ്യമായ രണ്ട് റസ്റ്റോറന്റുകൾ,​ ബാൻക്വറ്റ് ഹാൾ, ബോർഡ് റൂം,​ സൗജന്യ വൈഫൈ , റെന്റ് എ കാർ എന്നിവ ഗ്രീൻ ഫോർട്ടിൽ ലഭ്യമാണെന്ന് മാനേജിംഗ് പാർട്ണർ സി. രാജഗോപാലൻ നായർ , പാർട്ട്ണർ ആർ. ശിവകുമാർ എന്നിവർ അറിയിച്ചു.