wedding
കുറുമണ്ടൽ കല്ലുംകുന്ന് കൊച്ചുഹാലാസ്യ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹ വിവാഹം

പരവൂർ: കുറുമണ്ടൽ കല്ലുംകുന്ന് കൊച്ചുഹാലാസ്യ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി സമൂഹ വിവാഹം നടന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിർദ്ധനരായ മൂന്ന് യുവതീ യുവാക്കളുടെ വിവാഹം നടന്നു. നെടുങ്ങോലം രഘു, ജി. രാജേന്ദ്രപ്രസാദ്, പരവൂർ ഉണ്ണി, മുഹമ്മദ് ഫൈസി, വിജയകുമാരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.