vadakkevila
വടക്കേവിള ഗവ. പഞ്ചായത്ത്‌ എൽ.പി സ്കൂളിന്റെ വാർഷികാഘോഷം ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വടക്കേവിള ഗവ. പഞ്ചായത്ത്‌ എൽ.പി സ്കൂളിന്റെ 43-ാമത് വാർഷികാഘോഷം ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ അസീന അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സലീന മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ പ്രഥമാദ്ധ്യാപകൻ ഡി. വിനോദ്കുമാറിനെ പി.ടി.എ ഭാരവാഹികൾ ചേർന്ന് ആദരിച്ചു. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ കലാകായിക മത്സരവിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു. സ്കൂൾ എസ്.ആർ.ജി കൺവീനർ ജെ. ഡാഫിനി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കൊല്ലം എ.ഇ.ഒ ബി.എസ്. ശശികുമാർ, കവി ഗണപൂജാരി, സ്കൂൾ എസ്.എസ്.ജി പ്രസിഡന്റ്‌ പട്ടത്താനം സുനിൽ, ജെ.സി.ഐ കൊല്ലം റോയൽ ചാപ്റ്റർ പ്രസിഡന്റ്‌ ഷിബു റാവുത്തർ, റോട്ടറി ഹെറിറ്റേജ് ക്ലബ് ഭാരവാഹികളായ ജ്യോതിഷ്, ഡോ. ഷിബു ഭാസ്കർ, ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ലാ ട്രെയിനർ രാജേഷ് മഹേശ്വർ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യപകൻ ഡി. വിനോദ്കുമാർ സ്വാഗതവും മോട്ടിവേഷൻ ട്രെയിനർ വിനീഷ് നന്ദിയും പറഞ്ഞു.

വാർഷികത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന കലാകായിക മത്സരങ്ങൾക്ക് അദ്ധ്യാപകരായ ബിന്ദു, രാജി, ബീനാ പ്രേം എന്നിവർ നേതൃത്വം നൽകി.