കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അനിൽ പാലവിള അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ വി. രാജൻപിള്ള, പ്രിൻസിപ്പൽ കെ.ബി. ഉന്മേഷ്, ഷിഹാബ് എസ്. പൈനുംമൂട്, എ. അഷ്‌റഫ് എന്നിവർ സംസാരിച്ചു. നേത്ര, ദന്തൽ സംബന്ധമായ രോഗനിർണയത്തിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ സീനിയർ ഒപ്‌റ്റോമെട്രിസ്റ്റ് ഡോ. ഒ. ഉഷ, ദന്തൽസർജൻ ഡോ. കെ. സലീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.