കടയ്ക്കൽ: കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് എഴുന്നള്ളിക്കുന്ന ഒന്നാം നമ്പർ എടുപ്പുകുതിരയ്ക്കായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ സമർപ്പണം നടന്നു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എടുപ്പ് കുതിര കമ്മിറ്റി പ്രസിഡന്റ് വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു ഉദ്
ഘാടനം നിർവഹിച്ചു. ശ്യാമളാ സോമരാജൻ, ജെ.എം. മർഫി, എസ്. ബിജു, ബിനേഷ് ബി. പിള്ള, എസ്. വികാസ്, പി. അയ്യപ്പൻ, സി. ദീപു, പി. മോഹനൻ പിള്ള, വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രോപദേശക സമിതി / ഉത്സവ കമ്മിറ്റി ഭാരവാഹികൾ, കരപ്രതിനിധികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രക്കുളത്തിനോട്
ചേർന്ന് വിലയ്ക്കു വാങ്ങിയ സ്ഥലത്ത് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് കെട്ടിടം നി
ർമ്മിച്ചത്.