വടക്കുംതല: പന്മന ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടായ പതിനാലര ലക്ഷം രൂപ ചെലവഴിച്ച് കുറ്റിവട്ടം ആറാട്ട് ചിറയ്ക്ക് സമീപം നിർമ്മിച്ച 69-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാലിനി അദ്ധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. വിശ്വംഭരൻ, പഞ്ചായത്തംഗങ്ങളായ ജെ. അനിൽ, അനിൽ പുത്തേഴം, അനിൽ ഭരതൻ, നിഷാ വാഹിദ്, നാസിമുദ്ദീൻ, കുൽസം ഷംസുദ്ദീൻ, സജിത് രഞ്ജ്, ശ്രീരാജി എന്നിവർ പ്രസംഗിച്ചു.