പരവൂർ: കുറുമണ്ടൽ കല്ലുംകുന്ന് കൊച്ചുഹാലാസ്യ ശിവപാർവതി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നിർദ്ധനരായ മൂന്ന് യുവതീ യുവാക്കളുടെ സമൂഹ വിവാഹം സംഘടിപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, ജി. രാജേന്ദ്ര പ്രസാദ്, ഉണ്ണി, മുഹമ്മദ് ഫൈസി,വിജയകുമാരൻ പിള്ള എന്നിവർ സംസാരിച്ചു.