c
ജില്ലാ സീനിയർ കബഡി സെലക്ഷൻ ട്രയൽസ്

കൊല്ലം: മാർച്ച് 3 മുതൽ 7വരെ രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന സീനിയർ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള ടീമിന്റെ തിരഞ്ഞെടുപ്പ് 25ന് തീരുവനന്തപുരം ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കും. ഇതിന്റെ ഭാഗമായി ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിന് ജില്ലാ സപോർട്‌സ് കാൺസിലിന്റെ ആഭിമുഖ്യത്തിലുള്ള സെലക്ഷൻ ട്രയൽസ് (ആൺ /പെൺ വിഭാഗം) നാളെ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. ആൺകുട്ടികളുടെ പരമാവധി ശരീരഭാഗം 85 കിലോഗ്രാമും പെൺകുട്ടികളുടെ ശരീരഭാരം പരമാവധി 75 കിലോഗ്രാമും ആണ്. താത്പര്യമുള്ള കായിക താരങ്ങൾ ആധാർ കാർഡ് (അസലും ഫോട്ടോകോപ്പിയും), 2 പാസ്‌പോർട് സൈസ് ഫോട്ടോയും സഹിതം രാവിലെ 8ന് മുമ്പ് ജില്ലാ സപോർട്‌സ് കാൺസിലിൽ പേർ രജിസ്റ്റർ ചെയ്യണം. ഫോൺ:0474 2746720.