എഴുകോൺ: എഴുകോൺ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എഴുകോൺ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. നാഷണൽ സർവീസ് സ്കീമിന്റെ പുനർജനി പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും നവീകരിച്ചു. എഴുകോൺ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ റെജി പണിക്കരുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് അംബിക സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. അനിത, ഹെൽത്ത് ഇൻസ്പക്ടർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അശ്വിൻ രാജ്, വൈശാഖ്, പാർവതി, വോളണ്ടിയർ സെക്രട്ടറിമാരായ അബുൾ ഫൈസ്, അഞ്ജന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.