പരവൂർ: സംസ്ഥാന പൊലീസ് മേധാവി ബെഹ്റയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പ്രകടനം നടത്തി. കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു ഉദ്‌ഘാടനം ചെയ്തു.
പരവൂർ സജീബ്, മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ, തെക്കുംഭാഗം ഷാജി, പൊഴിക്കര വിജയൻ പിള്ള, ആർ. ഷാജി, ശിവപ്രകാശ്, മഹേശൻ, പ്രേംജി, കെ. സുരേഷ്‌കുമാർ, ഹക്കീം, മേടയിൽ സജീവ്, ദീപാസോമൻ, ജയശ്രീ, ശ്രീജ എന്നിവർ നേതൃത്വം നൽകി