photo
ധന്യാരവി

കൊട്ടാരക്കര: ഇടയ്ക്കിടം തെറ്റിക്കുന്നിൽ മഹാദേവീക്ഷേത്രത്തിലെ പ്രഥമ സ്ത്രീശക്തി പുരസ്‌കാരം ഫ്രീലാൻഡ് ഉള്ളടക്ക രചയിതാവും പ്രചോദക പ്രാസംഗികയുമായ ധന്യാരവിക്ക് സമ്മാനിക്കും. അപൂർവ രോഗത്തിനടിപ്പെട്ടിട്ടും അംഗപരിമിതർക്കായി ശബ്ദമുയർത്തുന്ന ധന്യ ആഗോളതലത്തിൽ നാലായിരത്തോളം പ്രചോദാത്മക പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 5ന് ക്ഷേത്രത്തിൽ നടത്തുന്ന ചടങ്ങിൽ റൂറൽ എസ്.പി ഹരിശങ്കർ ധന്യയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. സംഘാടകസമിതി ചെയർമാൻ കെ.ബി. സലീംകുമാർ അദ്ധ്യക്ഷത വഹിക്കുമെന്ന് പ്രസിഡന്റ് ശ്രീജു, വിനയൻ, സെൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.