പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഉറുകുന്ന് ഗുരുദേവ ക്ഷേത്രത്തിന് സമീപം റോഡിന് മദ്ധ്യേ വൈദ്യുതി പോസ്റ്റ് പിഴുത് വീണ് അര മണികൂർ ഗതാഗതം നിലച്ചു. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തെന്മല പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഇതേ തുടർന്ന് സമീപ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം താറുമാറായി. റോഡിൻെറ മദ്ധ്യഭാഗത്താണ് ഇലക്ട്രിക് പോസ്റ്റ് പിഴുത് വീണത്. വൈകിട്ട് 6മണിയോടെ സ്ഥലത്തെത്തിയ വൈദ്യുതി ബോർഡിലെ ജീവനക്കാർ പോസ്റ്റ് പുനസ്ഥാപിച്ച ശേഷമാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.