കുന്നത്തൂർ: കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ കുന്നത്തൂർ താലൂക്കിൽ വ്യാപക കൃഷിനാശം. കുന്നത്തൂർ ഉച്ചിക്കോട്ട് ഏലായിലാണ് വലിയ തോതിൽ കൃഷി നാശം സംഭവിച്ചത്. നൂറുകണക്കിന് വാഴകൾ, മരച്ചീനി, ചേന, പച്ചക്കറികൾ എന്നിവ നശിച്ചു. കുലച്ച വാഴകളും കുലക്കാറായ വാഴകളും കാറ്റിൽ ഒടിഞ്ഞു വീണു. കുന്നത്തൂർ തോട്ടത്തുംമുറി കൊന്നക്കോട്ട് വീട്ടിൽ ശിവശങ്കരപിള്ളയുടെ ഇരുന്നൂറോളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞു വീണു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചെന്ന് കർഷകർ പറയുന്നു. പോരുവഴി വെൺകുളം, തൊളിക്കൽ, കരിത്തല ഏലാകളിലും കൃഷി നാശം സംഭവിച്ചിട്ടുണ്ട്. കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.