കൊല്ലം: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വടക്കേവിള, കിളികൊല്ലുർ, ശക്തികുളങ്ങര, പോളയത്തോട്, തൃക്കടവൂർ മേഖലകളിലെ 80 ഓളം സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
ഇതിൽ 11 സ്ഥലങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം 5 സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി. സാബു, ജി.എസ്. സുരേഷ്, എൻ.എസ്. ഷൈൻ, പ്രസന്നൻ, തുളസീദാസ് എന്നിവർ നേതൃത്വം നൽകി.