ഓച്ചിറ: വീട്ടമ്മയുടെ മൃതദേഹം കിടപ്പുമുറിയിൽ കത്തികരിഞ്ഞനിലയിൽ കണ്ടെത്തി. പ്രയാർ തെക്ക് പുല്ലംപള്ളി പടീറ്റതിൽ സദാശിവന്റെ ഭാര്യ രമയാണ് (50) മരിച്ചത്. വീട്ടുസാധനങ്ങളും ടിവിയും ഫ്രിഡ്ജും കത്തിക്കരിഞ്ഞ നിലയിലാണ്.
വീട്ടമ്മ ഒറ്റയ്ക്കായിരുന്നു താമസം. ഇന്നലെ പകൽ രമയെ വീടിന് പുറത്ത് കാണാതായപ്പോൾ അയൽക്കാർ ഗ്രാമപഞ്ചായത്തംഗത്തെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ വൈകിട്ട് 5 മണിയോടുകൂടി വീട്ടിലെത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബകലഹത്തെതുടർന്ന് ഭർത്താവും ഇളയ മകൻ സജിത്തും വേറെയാണ് താമസം. മൂത്തമകൻ സുജിത് നാല് വർഷത്തിന് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കരുനാഗപ്പള്ളി എ.സി.പി കെ. വിദ്യാധരൻ, ഓച്ചിറ സി.എെ പ്രകാശ് എന്നിവർ സഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.