പുനലൂർ: എസ്.എൻ.ഡി.പി യോഗം 5662-ാം നമ്പർ ചാലിയക്കര ശാഖയുടെ നേതൃത്വത്തിൽ പഠന ക്ലാസും സമൂഹ പ്രാർത്ഥനയും സംഘടിപ്പിച്ചു. ശാഖയിലെ മൈക്രോഫിനാൻസ് ഗ്രൂപ്പുകൾ, പ്രാർത്ഥനാ സമിതി അംഗങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് ക്ലാസും സമൂഹ പ്രാർത്ഥനയും നടത്തിയത്. പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് സനൽ വലിയകാവ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ജി. ബൈജു പഠന ക്ലാസുകൾ നയിച്ചു. ശാഖാ സെക്രട്ടറി സുധൻ, മുൻ ശാഖാ പ്രസിഡന്റ് ഉദയഭാനു, പി.ജി. സന്തോഷ് കുമാർ, വനിതസംഘം ശാഖാ സെക്രട്ടറി നിഷ, ശാഖാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജി, രമേശൻ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.