കുണ്ടറ: പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാമത് എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ. ജി. രാജശേഖരൻ, കയർഫെഡ് ഡയറക്ടർ ബോർഡ് അംഗം എസ്.എൽ. സജികുമാർ, വാർഡ് അംഗം കെ. ഗീത, പ്രിൻസിപ്പൽ എസ്. ഗീത, ഹെഡ്മിസ്ട്രസ് കെ.ജി. മിനി, പി.ടി.എ പ്രസിഡന്റ് ബി.എസ്. സുനിൽ, കുണ്ടറ സി.ഐ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
എസ്.പി.സി സി.പി.ഒ അരുൺകുമാർ, പരിശീലകൻ എസ്.ഐ ഡാനിയേൽ, കമാൻഡർമാരായ അമൽ എ. പയസ്, എ.ജി. കാർത്തിക്, സ്വപ്‌ന ചന്ദ്രബോസ്, ബിജിനി ഡാനിയേൽ, അമൃത സന്തോഷ്, ആൻസ്റ്റിൻ എം. ബോസ് പരേഡിന് നേതൃത്വം നൽകി.