കൊല്ലം: പിടവൂർ ഗവൺമെന്റ് എൽ.പി.എസിൽ പഠനോത്സവം നടത്തി. തലവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാകേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജി അദ്ധ്യഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. സുരേഷ് കുമാർ, വാർഡ് മെമ്പർ ജി. രാധാമോഹനൻ, ഹെഡ്മിസ്ട്രസ് ലീലാമണി അമ്മ , ബി.ആർ.സി കോ ഓർഡിനേറ്റർ മഞ്ജുകുമാരി, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.