കൊല്ലം: കൊട്ടിയം റോട്ടറി ഇന്റർനാഷണലിന്റെ 115-ാമത് വാർഷികാഘോഷം കൊട്ടിയം സി.ഐ കെ. ദിലീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കൊട്ടിയം ജംഗ്ഷനിൽ റോഡ് സുരക്ഷാ ബോധവത്കരണവും ലഘുലേഖാ വിതരണവും നടന്നു.
റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ ശിരീഷ് കേശവൻ മുഖ്യാഥിതി ആയിരുന്നു. കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ് ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സോൺ 17 അസിസ്റ്റന്റ് ഗവർണർ അജി ചന്ദ്രൻ സംസാരിച്ചു. സെക്രട്ടറി അരുൺ സ്റ്റീഫൻ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിബു റാവുത്തർ നന്ദിയും പറഞ്ഞു. ചടങ്ങിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ പേപ്പർ പേനകൾ എന്നിവയുടെ വിതരണവും നടന്നു.
കൊട്ടിയം റോട്ടറി ക്ലബ് നിയുക്ത പ്രസിഡന്റ് കെ. സജീവ് പുല്ലാങ്കുഴി, ബി. അനിൽകുമാർ, ബി. സുകുമാരൻ, ആർ. ഹരിലാൽ, വൈ. പ്രേംകുമാർ, എസ്. ബിജു, റഹിം, സിന്ധു സജീവ്, അക്ഷയ സജീവ് എന്നിവർ റോഡ് ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകി.