കൊട്ടിയം: വനിതാ ശിശു വികസന വകുപ്പിന്റെയും ഐ.സി.ഡി.എസ് കൊല്ലം അർബൻ 2ന്റെയും നേതൃത്വത്തിൽ പൊതുഇടം എന്റേതും എന്ന സന്ദേശമുയർത്തി വനിതകളുടെ നിർഭയ നൈറ്റ് വാക്ക് സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കോർപ്പറേഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇരവിപുരം, വടക്കേവിള, മുള്ളുവിള, പുന്തലത്താഴം, അയത്തിൽ, പട്ടത്താനം, കരുത്തറ എന്നിവിടങ്ങളിൽ നിന്ന് കാൽനടയായി എത്തിയ വനിതകൾ പള്ളിമുക്ക് ജംഗ്ഷനിൽ ഒത്തുകൂടി. തുടർന്ന് മെഴുകുതിരികൾ കത്തിച്ച് പ്രതിജ്ഞ ചൊല്ലി.
കൗൺസിലർമാരായ സരിത, ചന്ദ്രികാ ദേവി, എസ്. സെലീന, ഗിരിജകുമാരി, സുജ, മുൻ കൗൺസിലർ സതീഭായി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുകുമാരി തുടങ്ങിയവർ പങ്കെടുത്തു.