dgp
കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

കൊട്ടിയം: അഴിമതിക്കാരനായ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും യോഗവും സംഘടിപ്പിച്ചു. പഴയാറ്റിൻകുഴിയിൽ നിന്ന് ആരംഭിച്ച പ്രകടനം കൊല്ലൂർവിള പള്ളിമുക്കിൽ സമാപിച്ചു.

തുടർന്ന് നടന്ന യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ, പൊന്നമ്മ മഹേശ്വരൻ, കൂട്ടിക്കട ഷെരീഫ്, അൻസർ, മണിയംകുളം കലാം, ബൈജു, എം.എച്ച്. സനോഫർ, പിണയ്ക്കൽ ഫൈസ്, ഹുസൈൻ പള്ളിമുക്ക്, വയനക്കുളം സലിം, സലിം ഷാ, സച്ചിദാനന്ദൻ, പിണയ്ക്കൽ സക്കീർ ഹുസൈൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.