എഴുകോൺ: ഇടയ്ക്കിടം തെറ്റിക്കുന്നിൽ മഹാദേവീ ക്ഷേത്രത്തിലെ പ്രഥമ സ്ത്രീശക്തി പുരസ്കാരം ഫ്രീലാൻഡ് ഉള്ളടക്ക രചയിതാവും പ്രാസംഗികയുമായ ധന്യാ രവിക്ക് സമ്മാനിച്ചു. അപൂർവ രോഗത്തിനടിപ്പെട്ടിട്ടും അംഗപരിമിതർക്കായി ശബ്ദമുയർത്തുന്ന ധന്യ ആഗോളതലത്തിൽ നാലായിരത്തോളം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5ന് ക്ഷേത്രാങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ അജോയ് ചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ബി. സലീംകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ശ്രീജു, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ജയപ്രകാശ്, ട്രഷറർ വിനയൻ, സൈൻ തുടങ്ങിയവർ സംസാരിച്ചു.