കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം
പരവൂർ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണവുമായി കൊല്ലം സിറ്റി പൊലീസിന്റെ ഏയ്ഞ്ചൽ മാലാഖ പദ്ധതിയുടെ ഭാഗമായി പരവൂർ പൊഴിക്കര ബീച്ചിൽ മണൽ ശില്പം നിർമ്മിച്ചു. പരവൂർ പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി പരവൂർ സി.ഐ എസ്. സാനി ഉദ്‌ഘാടനം ചെയ്തു.
എസ്.ഐ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ക്രൈം റെക്കോർഡ‌്സ് ബ്യൂറോ എസ്.ഐ ഷാനവാസ് സ്വാഗതം പറഞ്ഞു. ജനമൈത്രി എ.ഡി.എൻ.ഒ സുനിൽ, എസ്.പി.സി എ.ഡി.എൻ.ഒ അനിൽകുമാർ എന്നിവർ സംസാരിച്ചു. പരവൂർ എസ്.എൻ.വി.ജി എച്ച്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പങ്കെടുത്തു. ശില്പികളായ ശിവലാൽ, രഞ്ജിത്, സുജിത് എന്നിവരെ പരിപാടിയിൽ ആദരിച്ചു.