snd
വന്മള ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ ഒന്നാമത് വാർഷിക ആഘോഷം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. ശാഖാ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്‌കുമാർ, വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധൂസൂദനൻ, യൂണിയൻ കൗൺസിലർ എൻ. സുന്ദരേശൻ, ശാഖാ പ്രസിഡന്റ് എൻ. സുന്ദരേശൻ, സെക്രട്ടറി മനേജ് ഗോപി തുടങ്ങിയവർ സമീപം

പുനലൂർ: സമുദായ അംഗങ്ങൾ ശാഖയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പരമാവധി ശ്രമിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. 4561-ാം നമ്പർ വന്മള ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ ഒന്നാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ആരാധന നല്ലതാണ്. എന്നാൽ ഈശ്വരനായി ആരാധിക്കുന്ന ഗുരുദേവനെ ഒഴിവാക്കി മറ്റ് ക്ഷേത്രങ്ങളിൽ ആരാധനയ്ക്ക് പോകുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ശാഖാ പ്രസിഡന്റ് എൻ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടറർമാരായ എൻ. സതീഷ്‌കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എൻ. സദാനന്ദൻ, എൻ. സുന്ദരേശൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, ശാസ്താംകോണം ശാഖാ സെക്രട്ടറി മണിക്കുട്ടൻ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി മനോജ് ഗോപി സ്വാഗതവും ശാഖാ കമ്മിറ്റി അംഗം ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ഗുരുപൂജയും അന്നദാനവും നടന്നു.