handcuff

കൊല്ലം: മങ്ങാട് കുമാരപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കരിക്കോട് പുതുവീട്ടിൽത്തറ കരിമ്പാലിൽ തെക്കതിൽ ജോഷി എന്ന് വിളിക്കുന്ന ഉല്ലാസിനെ (38) കിളികൊല്ലൂർ പൊലീസ് അറസ്​റ്റ് ചെയ്‌തു. 19നാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് കവർച്ച നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉല്ലാസാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞതും പിടികൂടിയതും.

നിരവധി മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതിയാണ് ഉല്ലാസ്. കിളികൊല്ലൂർ സി.ഐ ആർ.എസ്. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.