bank
തൃക്കരുവ കോർപ്പറേഷൻ ബാങ്ക് മാനേജർ ഡി.എസ്. സജു ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്ക് ഭാഗീരഥിഅമ്മയ്ക്ക് കൈമാറുന്നു

കൊല്ലം: 105-ാം വയസിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായ പ്രാക്കുളം സ്വദേശി ഭാഗീരഥിഅമ്മയെ തൃക്കരുവ കോർപ്പറേഷൻ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ബാങ്ക് മാനേജർ ഡി.എസ്. സജു വീട്ടിലെത്തി പൊന്നാട അണിയിക്കുകയും ബാങ്കിന്റെ ഉപഹാരം നൽകുകയും ചെയ്തു. നിലവിൽ ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്ന ഭാഗീരഥി അമ്മയ്ക്ക് കോർപ്പറേഷൻ ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങി പാസ് ബുക്കും മാനേജർ കൈമാറി.