kollorvila
ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടിയ പള്ളിമുക്കിലെ ഐ എൻ ടി യു സി ചുമട്ട് തൊഴിലാളി നാസ്മിദ്ദീൻ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാൻ ആദരിക്കുന്നു, ഡിസിസി ജനറൽ സെക്രട്ടറി അൻസർ അസീസ് സമീപം.

കൊല്ലം: ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ സ്വർണം നേടിയ പള്ളിമുക്കിലെ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളി നാസീമുദ്ദീന് അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി സാമ്പത്തിക സഹായം ലഭ്യമാക്കാൻ കോൺഗ്രസ് കൊല്ലൂർവിള ഡിവിഷൻ കമ്മിറ്റി തീരുമാനിച്ചു.

ഈ മാസം ഹരിയാനയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ 1500 മീറ്ററിൽ സ്വർണവും 5000 മീറ്ററിൽ വെങ്കലവും നേടിയാണ് നാസിമുദ്ദീൻ നാട്ടിൽ മടങ്ങിയെത്തിയത്. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സിങ്കപ്പൂരിൽ നടക്കുന്ന അന്തർദ്ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള വിമാന ടിക്കറ്റിന്റെ ചെലവ് വഹിക്കാൻ കോൺഗ്രസ് കൊല്ലൂർവിള ഡിവിഷൻ കമ്മിറ്റി തീരുമാനിച്ചതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു.

നാസിമുദ്ധീനെ ഡിവിഷൻ കമ്മിറ്റിക്കു വേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ആദരിച്ചു. ഡിവിഷിൻ പ്രസിഡന്റ് അഷ്റഫ് ജലീൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് മണിയംകുളം ബദറുദ്ദീൻ, മണ്ഡലം പ്രസിഡന്റ് മഷ്കൂർ, അഷ്റഫ് പുത്തൻപുര, എം.എ. ഷുഹാസ്, ഷാജി ഷാഹുൽ, മണക്കാട് സലീം, ഷറഫുദ്ദീൻ, എ.കെ. ഷെരീഫ് എന്നിവർ സംസാരിച്ചു.