photo
റെഡ് ക്രോസ് സമ്മേളനത്തിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ഇന്ത്യൻ റെഡ് ക്രാേസ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എൽ.പി, യു.പി, എച്ച്.എസ് വിഭാഗത്തിൽ നിന്നായി 85 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

അങ്കണവാടികൾക്കുള്ള ഫർണിച്ചറുകളുടെ വിതരണം തഹസിൽദാർ എൻ. സാജിദാബീഗം നിർവഹിച്ചു. ചെയർമാൻ എം. ബഷീറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കോടിയാട്ട് രാമചന്ദ്രൻപിള്ള, ജ്യോതിഷ് ആർ. നായർ, മുഹമ്മദ് സലിംഖാൻ, ഹേമപ്രസാദ്, നിഷ, സി. ഗോപിനാഥപ്പണിക്കർ, ജി. സുന്ദരേശൻ, എൻ.എസ്. അജയകുമാർ, സജികുമാർ, അജിത, കല, ബി. സജീവ്കുമാർ, കെ. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.