പരവൂർ: പരവൂർ നഗരസഭ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന 596 വീടുകളിൽ പൂർത്തിയായ 400 വീടുകളുടെ താക്കോൽ ദാനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. വൃജ, വൈസ് ചെയർപഴ്‌സൺ ആർ. ഷീബ, എസ്. അനിൽകുമാർ, ജെ. യാക്കൂബ്, പി. നിഷാകുമാരി, വി. അംബിക, സുധീർ ചെല്ലപ്പൻ, എ. ഷുഹൈബ്, എസ്. ശ്രീലാൽ, കെ.ആർ. അജിത്ത്, ജെ. ഷെരീഫ്, വി. കൃഷ്ണചന്ദ്രമോഹൻ, ദീപാസോമൻ, ജയനേന്ദ്രദാസ് എന്നിവർ സംസാരിച്ചു.