amma
അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഡോ. സഞ്ജയ് രാജു ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ സമീപം

ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ശാസ്താംകോട്ട എം.ടി.എം.എം.എം ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്‌ത്രക്രിയാ രജിസ്ട്രേഷനും നടന്നു. നേത്രരോഗ വിദഗ്ദ്ധൻ ഡോ. സഞ്ജയ് രാജു ഉദ്ഘാടനം ചെയ്തു. അമ്മ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. ജെ. സുധാകര കുറുപ്പ്, ബി. ഗിരീഷ് കുമാർ, വേണു സി. കിഴക്കനേല തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ക്യാമ്പിൽ കണ്ണട ആവശ്യമെന്ന് കണ്ടെത്തിയവർക്കുള്ള സൗജന്യ കണ്ണടകളുടെ വിതരണവും ക്യാമ്പിൽ നടന്നു.