പുത്തൂർ: ആറ്റുവാശേരി എ.പി രാമകൃഷ്ണൻ പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ കുടുംബസംഗമവും സാംസ്‌കാരിക താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി. അനിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആറ്റുവാശേരി തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക സാക്ഷരതയിൽ കുടുംബങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാറും നടന്നു. ആറ്റുവാശേരി രാമചന്ദ്രൻ മോഡറേറ്ററായ സെമിനാറിൽ സംസ്ഥാന പാഠപുസ്തക സമിതി അംഗം എബി പാപ്പച്ചൻ വിഷയാവതരണം നടത്തി. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, ജില്ല പഞ്ചായത്തംഗം ആർ. രശ്മി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രാജൻ ബോധി, ലൈബ്രറി കൗൺസിൽ കുളക്കട പഞ്ചായത്ത് കൺവീനർ ആർ. പ്രഭാകരൻ നായർ, ലൈബ്രറി സെക്രട്ടറി വി. രാഹുൽ, ലൈബ്രേറിയൻ ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.