photo
ഷീലാ ജഗധരൻ രചിച്ച കവിതാ സമാഹാരമായ ഡോൾഫിൻ വി.കെ. പ്രശാന്ത് എം.എൽ.എ അഡ്വ: ചെറുന്നിയൂർ ശശിധരൻ നായർക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു

തൊടിയൂർ: കവയത്രി ഷീല ജഗധരന്റെ കവിതാ സമാഹാരമായ 'ഡോൾഫിൻ ' വി.കെ. പ്രശാന്ത് എം എൽ എ പ്രകാശനം ചെയ്തു. അഡ്വ: ചെറുന്നിയൂർ ശശിധരൻനായർ പുസ്തകം സ്വീകരിച്ചു. തിരുവനന്തപുരം അടിയോടി ഹാളിൽ നടന്ന ചടങ്ങിൽ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. തോമസ്,
ഡോ. ഷാജി പ്രഭാകരൻ, ആർ. തുളസീധരൻപിള്ള, ആർ. ഗിരീഷ് കുമാർ, മുൻ തിരുവനന്തപുരം മേയർ കെ. ചന്ദ്രിക, പ്രസന്ന ഗോപാലൻ, അയ്യപ്പൻ നായർ, അഡ്വ.കെ.രണദൈവ, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.
ഷീലാജഗധരൻ മറുപടി പ്രസംഗം നടത്തി. സുബല പബ്ലിക്കേഷൻസ് കരുനാഗപ്പള്ളിയാണ് പ്രസാദകർ.