post

കൊല്ലം: ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ നിന്ന് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പടിഞ്ഞാറേകല്ലട ഐത്തോട്ടുവ തോപ്പിൽ കടവിൽ പുത്തൻവീട്ടിൽ ഖദീജ രാമചന്ദ്രന്റെ വീടിനോടു ചേർന്നുനിന്ന പോസ്റ്റാണ് ഒടിഞ്ഞത്. കമ്പികൾ ദ്രവിച്ചതാണ് അപകട കാരണം. വീടിനു മുന്നിലേക്ക് ഇറക്കിയിരിക്കുന്ന ഷീറ്റിന് മുകളിലേക്കാണ് ലൈൻ പൊട്ടിവീണത്. ഈ സമയം വീട്ടിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതിനാൽ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു. തൊട്ടടുത്ത വീട്ടിലെ പോസ്റ്റിന്റെ അവസ്ഥയും ഇതുതന്നെയാണ്. വീണ്ടും ഒരു അപകടം ഉണ്ടാവാതിരിക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.