navas
സോമവിലാസം ചന്തയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം സി പി എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭരണഘടനയുടെ കാവൽക്കാരാണെന്ന ബോദ്ധ്യമുള്ളതുകൊണ്ടാണ് ഭരണഘടനയ്ക്ക് എതിരായ പൗരത്വ ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ പറഞ്ഞു. സി.പി.എം മൈനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സോമവിലാസം ചന്തയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഹിന്ദു രാഷ്ട്രം എന്ന ആർ.എസ്.എസ് അജണ്ടയും ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന വാദവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് പാർട്ടിയിൽ ചേർന്നവരെ സി.പി.എം ഏരിയാ സെക്രട്ടറി ഡോ.പി.കെ. ഗോപൻ സ്വീകരിച്ചു. എം. കാസിം അദ്ധ്യക്ഷത വഹിച്ചു. മുടിത്തറ ബാബു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി, ടി. മോഹനൻ, കെ.ഐ. സഞ്ജയ്, കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.