പാരിപ്പള്ളി: പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പാസിംഗ് ഒൗട്ട് പരേഡ് നടന്നു. സിറ്റി പൊലീസ് കമ്മിഷണർ നാരായണൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ ഹരിതഭൂമിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വൃക്ഷത്തൈ വിതരണവും നടന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം സുന്ദരേശൻ, സി.ഐ രാജേഷ് കുമാർ, എസ്.പി.സി എ.ഡി.എൻ.ഒ സോമരാജൻ, എസ്.ഐ രാജേഷ്, സ്കൂൾ ഡെപ്യൂട്ടി എച്ച്.എം ഗിരിജാ കുമാരി, പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, പി.ടി.എ അംഗം പ്രദീപ്, സി.പി.ഒമാരായ സുഭാഷ് ബാബു, ബിന്ദു എന്നിവർ നേതൃത്വം നൽകി.