തലയ്ക്കടിയേറ്റ ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ
ചാത്തന്നൂർ: പാരിപ്പള്ളി തെറ്റിക്കുഴിയിൽ ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ പാരിപ്പള്ളി പൊലീസ് പിടികൂടി. തെറ്റിക്കുഴി കൃഷ്ണവിലാസത്തിൽ രാമചന്ദ്രൻ ആചാരിയുടെ മകൻ കൃഷ്ണകുമാറാണ്(38) അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈജു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപം കൃഷ്ണകുമാർ പതുങ്ങിയിരുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇയാൾ തടിക്കഷണം ഉപയോഗിച്ച് ബൈജുവിന്റെ തലയ്ക്കടിച്ചത്. കൂലിപ്പണിക്കാരനായ കൃഷ്ണകുമാറിനെ പാരിപ്പള്ളി പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ രാജേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.