vishnu

കൊല്ലം

'' പ്രവർത്തന സമയം രാവിലെ 8 മുതലാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്വാഗതാർഹമാണ്. ഉന്മേഷത്തോടെ പഠിക്കാനാകും. ഉച്ചയ്ക്ക് ശേഷം ഏതെങ്കിലും തൊഴിലിൽ ഏർപ്പെടാം. സർക്കാർ അതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും പറയുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഇത്തരം പരിഷ്കാരം നിലവിൽ വന്നിട്ടുണ്ട്.

എ.വിഷ്ണു, കോളേജ് യൂണിയൻ ചെയർമാൻ

''നല്ല നിർദ്ദേശമാണ്. ഗുരുകുലകാലഘട്ടത്തിൽ പുലർച്ചെയായിരുന്നു പഠനം. പഠിക്കാൻ നല്ലത് രാവിലെയുള്ള സമയമാണ്. രാവിലെ ക്ലാസ് ആരംഭിച്ചാൽ നന്നായി ശ്രദ്ധിക്കാൻ കഴിയും. പഠനത്തിനൊപ്പം ജോലിയും ചെയ്യുന്ന കുട്ടികളുണ്ട്. അവർക്ക് കൂടുതൽ ഗുണകരമാണ്. പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഉച്ചയ്ക്ക് ശേഷമുള്ള സമയം പ്രയോജനപ്പെടുത്താം.

ബി.എസ്. ഗോവർദ്ധൻ

എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി

''നല്ല കാര്യം. ഉച്ചയ്ക്ക് ശേഷം ട്യൂഷന് പോകാം. കലാ - കായിക പരിശീലനങ്ങളിൽ ഏർപ്പെടാം. ജോലി ചെയ്ത് പഠനത്തിനൊപ്പം വരുമാനവുമുണ്ടാക്കാം.സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം ഉപേക്ഷിക്കേണ്ടി വരില്ല. രാവിലെയുള്ള സമയമാണ് പഠിക്കുന്നതിന് ഏറ്റവും നല്ലത്.

രഹൻ പ്രകാശ്

കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്

''മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ പ്രായോഗികത പരിശോധിക്കണം. എല്ലാകാര്യങ്ങൾക്കും ഗുണവും ദോഷവുമുണ്ട്. ക്ലാസുകൾ നേരത്തേ ആരംഭിക്കുന്നത് പെൺകുട്ടികളെ പ്രതികൂലമായി ബാധിക്കും. പലർക്കും രാവിലെ വീട്ടിൽ ഒരുപാട് ജോലിയുണ്ട്. കോളേജ് വിദ്യാർത്ഥിനികളിൽ ഒരു വിഭാഗം വിവാഹിതരാണ്. ഇവർക്ക് വീട്ടുകാര്യങ്ങൾ നോക്കേണ്ടിവരും. കൊടുചൂടിൽ ക്ലാസ് കഴിഞ്ഞുള്ള മടക്കയാത്രയും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.

ഷിബിന ബഷീർ

രണ്ടാം വർഷ എം.എ മലയാളം

' ഇത് ഞങ്ങളുടെ സൗഹൃദ ചർച്ചകളിൽ നേരത്തെതന്നെ ഉയർന്നിട്ടുള്ളതാണ്. ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസുകൾ ഫലപ്രദമല്ല. രാവിലെയാകുമ്പോൾ കൂടുതൽ ഏകാഗ്രത ലഭിക്കും. ഉച്ചയ്ക്കുശേഷം ക്ലാസ് മൊത്തത്തിൽ ആലസ്യത്തിലാണ്. ഉച്ചയ്ക്കുശേഷം ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാനും പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമാകും.

ജെ.നന്ദ, രണ്ടാം വർഷ ബി.എ ഇംഗ്ലീഷ്

കൊച്ചി

ക്ളാസുകൾ നേരത്തെ ആരംഭിക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകും. വീട്ടിലെ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ നിലവിലെ സമയക്രമമാണ് നല്ലത്. നേരത്തെ ക്ലാസുകൾ ആരംഭിച്ചാൽ ഉറക്കക്കുറവും യാത്രാസമയവും പ്രശ്നങ്ങൾ സൃഷ്ടിക്കും.

ഡെന്നി വർഗീസ് ബി.എസ്‌സി കെമിസ്ട്രി മഹാരാജാസ് കോളേജ് എറണാകുളം

മാറ്റം യാത്രയ്ക്കും മറ്റും ബുദ്ധിമുട്ട് ഉണ്ടാക്കും. എങ്കിലും, ഉച്ചസമയത്തെ അപേക്ഷിച്ച് വിദ്യാർത്ഥികൾ ഊർജസ്വലരായിരിക്കും. പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് ഉപകാരപ്രദമാകും.

സഞ്ജയ് സുഗതൻ ബി.എ, ഇക്കണോമിക്സ് മഹാരാജാസ് കോളേജ് എറണാകുളം

പാർട്ട് ടൈം ജോലിക്ക് പോകുന്നവർക്ക് സഹായകരമാകും. മറ്റു കോഴ്‌സ് പഠിക്കാനും പാഠ്യേതര പ്രവർത്തനങ്ങൾക്കും ആവശ്യത്തിന് സമയവും ലഭിക്കും.

സിനി മരിയ ബി.എസ്‌സി അക്വാകൾച്ചർ സെന്റ് ആൽബർട്സ് കോളേജ് എറണാകുളം

KOTTAYAM

സമയമാറ്റം വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകും. പഠിക്കാനും പ്രൊജ്ക്ട് വർക്ക് ചെയ്യാനും ധാരാളം സമയം ലഭിക്കും.

മരിയ അലീന ബി.എസ്‌സി അക്വാകൾച്ചർ കോട്ടയം

' നിർദ്ദേശം പൂർണമായും അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ സർക്കാരിന് എല്ലാ പിന്തുണയും നൽകും. കേരളത്തിൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് വെറും ഡിഗ്രിയുമായി കോളേജിൽ നിന്ന് പുറത്തിറങ്ങേണ്ടി വരുന്നത്. ഒരു മണിക്ക് ശേഷം തൊഴിൽപരമായ (സ്കിൽ) മറ്റൊരു കോഴ്സ് ചെയ്യാനുള്ള സമയവും സാവകാശവും ലഭിക്കും. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരണമാണ്''

ഡോ.റോയ് സാം ഡാനിയൽ, പ്രിൻസിപ്പൽ, സി.എം.എസ് കോളേജ് കോട്ടയം

1) '' രാവിലെ 10ന് ക്ളാസ് വച്ചിട്ട് തന്നെ ഇവിടെ പലരും എത്തുമ്പോൾ 10.30 ആകും. രാവിലെ എഴുന്നേറ്റ് കോളേജിൽ വരവൊന്നും നടക്കില്ല. മാത്രമല്ല സമയക്രമം മാറ്റിയാൽ ക്യാമ്പസ് ലൈഫ് എൻജോയ് ചെയ്യാനുള്ള സമയവും കിട്ടില്ല'' -റാണി രഞ്ജിത ഭായ്, ഇംഗ്ളീഷ് ബിരുദ വിദ്യാർത്ഥി, സി.എം.എസ് കോളേജ് കോട്ടയം

2) രാവിലെ ക്ളാസ് തുടങ്ങിയാൽ വളരെ ഫ്രഷായിരിക്കും . ക്ളാസിൽ നന്നായി ശ്രദ്ധിക്കാൻ പറ്റും. ഉച്ചയൂണിന് ശേഷം ക്ളാസ് വയ്ക്കുമ്പോൾ നമ്മളെല്ലാം ഉറക്കും തൂങ്ങിയാണിരിക്കുന്നത്. പിന്നെ ചൂടും. ക്ളാസ് നേരത്തെ തുടങ്ങി നേരത്തെ അവസാനിപ്പിച്ചാൽ ഈ പ്രശ്നങ്ങളൊന്നും ഇല്ല. ക്ളാസ് കട്ട് ചെയ്യാതെ ക്യാമ്പസിലും സമയം ചെലവഴിക്കാം''- ധന്യ ശ്രീ, സി.എം.എസ് കോളേജ്

3) '' ഉച്ചയ്ക്ക് ശേഷം മറ്റ് ജോലിക്കോ, കോഴ്സിനോ ഒക്കെ ചേരാനുള്ള സാഹചര്യമുണ്ടാകുന്നുണ്ട്. ക്യാമ്പസ് ലൈഫ് എൻജോയ് ചെയ്യാൻ പറ്റുന്നത് നേരത്തെ ക്ളാസ് തുടങ്ങുമ്പോഴാണ്. ഉച്ചകഴിഞ്ഞ് കോളേജിൽ എന്തെങ്കിലും പരിപാടി നടന്നാൽ വീട്ടിൽ എത്താൻ വൈകുന്നത്കൊണ്ട് ഇപ്പോൾ പങ്കെടുക്കാൻ കഴിയാറില്ല. സമയക്രമം മാറ്റുന്നതോടെ ഇതിനൊക്കെ മാറ്റമുണ്ടാകും''- ദേവിക പി.നായർ, സി.എം.എസ് കോളേജ് CORRECTED