bjp
ഭാഗീരഥിഅമ്മയെ കെ.സുരേന്ദ്രൻ ആദരിക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ സമീപം

കൊല്ലം: നാലാം ക്ലാസ് തുല്യതാ പരീക്ഷ 105-ാം വയസിൽ എഴുതി ജയിച്ച കൊല്ലം പ്രാക്കുളം സ്വദേശി ഭാഗീരഥിഅമ്മയെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വീട്ടിലെത്തി ആദരിച്ചു. സാക്ഷരതാ മിഷൻ നടത്തിയ തുല്യതാ പരീക്ഷയിൽ കണക്കിന് മുഴുവൻ മാർക്ക് ഉൾപ്പെടെ 75 ശതമാനം മാർക്ക് നേടിയാണ് ഭാഗീരഥി അമ്മയുടെ വിജയം.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് മന്ദിരം ശ്രീനാഥ് തുടങ്ങിയവരും കെ. സുരേന്ദ്രനൊപ്പമുണ്ടായിരുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാഗീരഥി അമ്മയെ പ്രശംസിച്ചിരുന്നു.